മുംബൈ: മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ചായ നല്‍കിയതിന് ഒപ്പം പ്രഭാത ഭക്ഷണം നല്‍കാതിരുന്നത്തിന് 42കാരിയായ മരുമകളുടെ വയറ്റിൽ അമ്മായിഅച്ചൻ
കാശിനാഥ് പാണ്ടുരംഗ് പാട്ടിൽ (76) നിറയൊഴിക്കുകയായിരുന്നു. പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തതായി സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് ഗഡേക്കര്‍ പറഞ്ഞു. മറ്റൊരു മരുമകളാണ് പോലീസില്‍ പരാതി നല്‍കിയത്.
രാവിലെ 11:30ന് ആണ് സംഭവം നടന്നതെന്നും പരാതിയില്‍ പറയുന്നു.
വെടിയേറ്റ യുവതിയെ ബന്ധുക്കളാണ് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം യുവതിയുടെ ഭാഗത്ത് നിന്ന് അമ്മായിയച്ഛനെ പ്രകോപിക്കുന്ന തരത്തില്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Discussion about this post