കൊച്ചി: കളമശേരിയില്‍ ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു.ഒരാള്‍ മരിച്ചു. 3 തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുടങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അല്പം മുന്‍പാണ് അപകടം സംഭവിച്ചത്. കളമശേരി മെഡിക്കല്‍ കോളജിന് സമീപനം നെസ്റ്റിന്റെ ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെയാണ് മണ്ണിടിഞ്ഞ് അപകടം ഉണ്ടയാത്.നാല് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായാണ് പ്രാഥമിക വിവരം.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് കളമശേരി എസ്ഐ പറഞ്ഞു. ഇന്ന് രാവിലെ മുതല്‍ കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നെന്നും എസ്ഐ വ്യക്തമാക്കി.
Discussion about this post