തൃശ്ശൂർ: പി കുഞ്ഞാവു ഹാജിയെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തു. അന്തരിച്ച ടി നസറുദ്ദീന് പകരമായാണ് കുഞ്ഞാവു ഹാജിയെ തെരഞ്ഞെടുത്തത്. നിലവില്‍ മലപ്പുറം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമാണ് പി കുഞ്ഞാവു ഹാജി. തൃശൂരില്‍ വെച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സരയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഐക്യകണ്‌ഠേനെയാണ് കുഞ്ഞാവു ഹാജിക്ക് പ്രസിഡന്റ് ചുമതല നല്‍കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ വെള്ളിയായ്ച്ചയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി നസിറുദ്ദീന്‍ മരണപ്പെട്ടത്. 79 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം.
Discussion about this post