പയ്യോളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂനിറ്റ് വാർഷിക ജനറൽ ബോഡിയും തിരഞ്ഞെടുപ്പുയോഗവും ജില്ലാ ഉപാധ്യക്ഷൻ അഷ്റഫ് മൂത്തോത്ത് ഉദ്ഘാടനം ചെയ്തു.
വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക സമ്മേളനത്തിൽ പ്രസിഡൻ്റ് കെ പി റാണാ പ്രതാപ് അധ്യക്ഷത വഹിച്ചു. ടി വീരേന്ദ്രൻ വരവ് ചെലവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.
വി അനിൽകുമാർ, കെ ടി വിനോദ്, മനാഫ് കാപ്പാട്, എ വി എം കബീർ, ഇ കെ സുകുമാരൻ, ഷീബ ശിവാനന്ദൻ, ടി പി ഇസ്മായിൽ, പി എം റിഗേഷ് പ്രസംഗിച്ചു.
ഭാരവാഹികളായി ഫൈസൽ സൂപ്പർ [പ്രസിഡൻ്റ് ], ജയേഷ് ഗായത്രി [സെക്രട്ടറി], നിധീഷ് ഷൈനിംഗ് [ട്രഷറർ] എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post