പയ്യോളി: ഹൈവേ വികസനത്തിന്റെ നിർമ്മാണ പ്രവൃത്തിയുടെ അശാസ്ത്രീയത കാരണം മൂരാട് ഓയിൽ മില്ലിൽ അനുഭവപ്പെടുന്ന ദുരിതങ്ങൾക്കു പരിഹാരം കാണണമെന്നും, നാഷണൽ ഹൈവേ അതോറിറ്റി നഷ്ടപരിഹാരമായി കച്ചവക്കർക്ക് പ്രഖ്യാപിച്ച 75,000 രൂപഎല്ലാ കച്ചവടക്കാർക്കും ഉടൻ തന്നെ ലഭ്യമാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി മൂരാട് യൂണിറ്റ് ജനറൽ ബോഡി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മഴ പെയ്താലുണ്ടാകുന്ന വെള്ളകെട്ടിനും, അണ്ടർപാസിൻ്റെ നിർമാണ ആവശ്യാർത്ഥം റോഡിന് പടിഞ്ഞാറു വശം ഇട്ട പാറപൊടിയുടെ സ്ഥാനത്ത് ടാർ ചെയ്തും ബന്ധപ്പെട്ടവർ ഉടൻ പരിഹാരം കണ്ടെത്തണമെന്നുമാണ് ആവശ്യം.

മണ്ഡലം പ്രസിഡൻ്റ് ഇ കെ സുകുമാരൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻ്റ് ഫൈസൽ സൂപ്പർ തെരെഞ്ഞെടുപ്പു പ്രക്രിയകൾ നിർവ്വഹിച്ചു.
മുല്ലക്കുളം ബാബു അധ്യക്ഷത വഹിച്ചു.കെ.വി.സതീശൻ സ്വാഗതവും കരീം സൽക്കാര നന്ദിയും പറഞ്ഞു.




മൂരാട് യൂണിറ്റ് ഭാരവാഹികളായി ബാബു മുല്ലക്കുളം (പ്രസിഡൻ്റ്), സാജിദ് കൈരളി (ജനറൽ സെക്രട്ടറി), പി എം സഗീഷ് പി കുമാർ (ട്രഷറർ), കെ വി സതീശൻ (ജില്ലാ കൗൺസിൽ അംഗം) എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post