മേപ്പയ്യൂർ: അപകട മരണം സംഭവിക്കുന്ന വ്യാപാരികളുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം നൽകുന്ന ആശ്വാസ് പദ്ധതി നടപ്പാക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് എം അബ്ദുൾ സലാം പറഞ്ഞു. ഏകോപന സമിതി മേപ്പയ്യൂർ യൂനിറ്റ് വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക സമ്മേളനത്തിൽ പ്രസിഡൻ്റ് ഷംസുദ്ദീൻ. കമ്മന അധ്യക്ഷത വഹിച്ചു. ടി നസീറുദ്ദീൻ, ടി സി ഭാസ്കരൻ, അശ്വതി കുഞ്ഞിരാമൻ എന്നിവരുടെ ഫോട്ടോ അനാച്ഛാദനം നടന്നു.

മേപ്പയ്യൂർ യൂനിറ്റ് ജനറൽ സെക്രട്ടറി രാജൻ ഒതയോത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ദിവാകരൻ നായർ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ടി എം ബാലൻ, ജില്ലാ വൈസ് പ്രസിഡൻ്റ് മണിയോത്ത് മൂസ, മണ്ഡലം ജനറൽ സെക്രട്ടറി വി എം കുഞ്ഞബ്ദുള്ള, ടി കെ സത്യൻ, സിദ്ദിഖ് റോയൽ, പത്മനാഭൻ പത്മശ്രീ, നിസാം നീലിമ, റുബീന അഷ്റഫ്, എം എം ബാബു എന്നിവർ സംസാരിച്ചു.

യൂനിറ്റ് പ്രസിഡൻ്റായി ഷംസുദ്ദീൻ കമ്മനയെ വീണ്ടും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. രാജൻ ഒതയോത്ത് (ജനറൽ സെക്രട്ടറി), ദിവാകരൻ നായർ (ട്രഷറർ), ടി കെ സത്യൻ, എ കെ ശിവദാസൻ ,പത്മനാഭൻ പത്മശ്രീ, എം എം ബാബു (വൈസ് പ്രസിഡൻ്റുമാർ), എം വി രതീപ്, ശ്രീജിത് അശ്വതി, അബ്ദുറഹിമാൻ നടുക്കണ്ടി, സിദ്ദിഖ് റോയൽ (സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ബാൻ്റ് മേളത്തിൻ്റെ അകമ്പടിയോടെ നഗരം ചുറ്റി പ്രകടനവും നടന്നു.

Discussion about this post