കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനായി പ്രചരണത്തിനിറങ്ങുമെന്നും എന്നാൽ താൻ കോണ്‍ഗ്രസുകാരനായി തുടരുമെന്നും കെ.വി.തോമസ് വ്യക്തമാക്കി. എറണാകുളത്ത് വിളിച്ച വാർത്താ സമ്മേളനത്തിലാണ് വിചിത്ര നിലപാട് തോമസ് പ്രഖ്യാപിച്ചത്.

സിപിഎം പാർട്ടി കോണ്‍ഗ്രസിൽ പങ്കെടുത്താൽ നടപടിയുണ്ടാകുമെന്ന് പറഞ്ഞിട്ട് എന്തായെന്നും തന്നെ പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെ എന്നും തോമസ് വെല്ലുവിളിച്ചു. 2018 മുതൽ തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ സംഘടിത ശ്രമം നടക്കുന്നുണ്ട്. സ്വന്തം വീട്ടിൽ കയറാൻ കഴിയാതെ ഗേറ്റ് അടച്ചിട്ടിരിക്കുന്ന അവസ്ഥയാണ് തന്റേതെന്നും തോമസ് പറഞ്ഞു.

വ്യാഴാഴ്ച മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടത് കണ്‍വൻഷനിൽ താൻ പങ്കെടുക്കും. ജോ ജോസഫിനായി താൻ സ്വന്തം പ്രചരണം പോലെ പ്രവർത്തിക്കും. കെ റെയിൽ ഉൾപ്പടെയുള്ള വികസനങ്ങൾ കേരളത്തിന് ആവശ്യമാണെന്ന നിലപാടിൽ മാറ്റമില്ല. തെരഞ്ഞെടുപ്പിൽ മത്സരിച്ചവരും തന്നെക്കാൾ പ്രായമുള്ളവരും കോണ്‍ഗ്രസിന്റെ പദവികൾ വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.




































Discussion about this post