കോഴിക്കോട് : കോഴിക്കോട് മുഖ്യ ഖാസിയായിരുന്ന കെ വി ഇമ്പിച്ചമ്മദ് ഹാജി (88) പരപ്പിൽ മൂസബറാമിന്റകത്ത് അന്തരിച്ചു. പരേതനായ കോഴിക്കോട് ഖാസി പള്ളിവീട്ടിൽ മാമുക്കോയ ഖാസിയുടെ മകനാണ്. 50 വർഷമായി കോഴിക്കോട്ടെ ഖാസിയായിരുന്ന സഹോദരൻ നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ നിര്യാണത്തെ തുടർന്ന് 2009-ലാണ് ഇമ്പിച്ചമ്മദ് ഹാജി ഖാസിയായി ചുമതലയേറ്റത്.
മാതാവ് : കാട്ടിൽ വീട്ടിൽ കുട്ടിബി.
ഭാര്യ: മൂസബറാമിന്റകത്ത് കുഞ്ഞിബി.
മക്കൾ: കെ പി മാമുക്കോയ, അലിയുന്നസിർ (മസ്ക്കറ്റ്), ഹന്നത്ത് , സുമയ്യ, നസീഹത്ത് (എംഎംഎൽപി. സ്ക്കൂൾ അധ്യാപിക), ആമിനബി.
മരുമക്കൾ : പി എൻ റബിയ, സി ബി വി. ജംഷീദ, നാലകത്ത് അബ്ദുൽ വഹാബ്, പള്ളി വീട്ടിൽ അബ്ദുൽ മാലിക്ക്, മൊല്ലാന്റകം അഹമ്മദ് കബീർ, പി എൻ. റാബിയ, സി ബി വി ജംഷീദ. സഹോദരങ്ങൾ: കെ വി ഇമ്പിച്ചി പാത്തുമ്മബി, പരേതരായ കുഞ്ഞിബി, ഇമ്പിച്ചാമിനബി.
Discussion about this post