കുവൈറ്റ്: പയ്യോളി സ്വദേശിയായ യുവാവ് കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. പയ്യോളി നെല്ലേരി മാണിക്കോത്ത് തെക്കേ കോറോത്ത് മഠത്തിൽ മാണിക്യം വീട്ടിൽ നിസാർ സുബൈദ ദമ്പതികളുടെ മകൻ ഷാഹിദ് (24) ആണ് വെള്ളിയാഴ്ച രാത്രി കുവൈറ്റിൽ ഉണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. അൽ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാഹിദ് ശനിയാഴ് രാത്രി 12 മണിയോടെ മരിച്ചു.
സഹോദരങ്ങൾ: ഷറൂഖ് (എഞ്ചിനീയർ, കുവൈറ്റ്), നിദാൻ (ബി ബി എ വിദ്യാർത്ഥി, മേപ്പയ്യൂർ സലഫി കോളജ്), നീമ (വിദ്യാർത്ഥി).
Discussion about this post