
പയ്യോളി: കൊയിലാണ്ടി നിയോജക മണ്ഡലം മുൻ എം എൽ എയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാവുമായിരുന്ന മണിമംഗലത്ത് കുട്ട്യാലിയുടെ 15-ാമത് ചരമവാർഷികം ആചരിച്ചു. അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്ന മണിമംഗലത്ത് കുട്ട്യാലി അനുസ്മരണം കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു.


പയ്യോളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പടന്നയിൽ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം മഠത്തിൽ നാണു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
കെ പി സി സി അംഗം പി രത്നവല്ലി ടീച്ചർ, സംസ്ഥാന മത്സ്യത്തൊഴിലാളി കോൺഗ്രസ് ജനറൽ സെക്രട്ടറി പി ബാലകൃഷ്ണൻ, ഡി സി സി ജന.സെക്രട്ടറിമാരായ വി പി ഭാസ്കരൻ, സന്തോഷ് തിക്കോടി,

ഇ അശോകൻ മാസ്റ്റർ, പയ്യോളി നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ, ജില്ലാ റൂറൽ ആൻ്റ് ഇൻഡസ്ട്രിയൽ വർക്കേഴ്സ് യൂനിയൻ (ഐ എൻ ടി യു സി) പ്രസിഡൻ്റ് ഇ ടി പത്മനാഭൻ, ഡി സി സി

അംഗങ്ങളായ പുത്തുക്കാട്ട് രാമകൃഷ്ണൻ, കെ ടി വിനോദൻ, തിക്കോടി മണ്ഡലം പ്രസിഡൻ്റ് രാജീവൻ കൊടലൂർ, പയ്യോളി മണ്ഡലം പ്രസിഡൻ്റ് സബീഷ് കുന്നങ്ങോത്ത് പ്രസംഗിച്ചു.
എൻ പി രാജേഷ് മാസ്റ്റർ സ്വാഗതവും രാധാകൃഷ്ണൻ കണിയാങ്കണ്ടി നന്ദിയും പറഞ്ഞു.


Discussion about this post