കുറ്റ്യാടി: കുറ്റ്യാടിക്കടുത്ത് വടയോത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ വാഹനമിടിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. ചന്തേമ്മല് അസ് ലമിന്റെ മകന് എട്ട് വയസ്സുള്ള അഫ്നാനാണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. റോഡ് മുറിച്ച്
കടക്കുന്നതിനിടയില്‍ ടിപ്പര്‍ ലോറി വിദ്യാര്‍ത്ഥിയെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Discussion about this post