വടകര: കുറ്റ്യാടിയിൽ ഫാൻസി ഷോപ്പിൽ വൻ അഗ്നിബാധ. വടകര റോഡിൽ കുറ്റ്യാടി പഴയ ബസ്സ് സ്റ്റാൻ്റിന് സമീപമുള്ള ഫാൻസി ഷോപ്പിനാണ് ആദ്യം തീപ്പിടിച്ചത്. മറ്റു കടകളിലേക്ക് പിന്നീട് തീ പടരുകയായിരുന്നു. ചെരുപ്പ്, ഫാൻസി, സോപ്പ് കടകളാണിത്. തീപിടുത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. ചേലക്കാട് നിന്ന് അഗ്നിശമനസേന എത്തി തീ ഭാഗികമായി അണച്ചു.
സംഭവത്തെ തുടർന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടു. ജനസാന്ദ്രതയേറെയുള്ള പ്രദേശത്തെ അഗ്നിബാധ ആശങ്കക്കിടയാക്കിയിരിക്കുകയാണ്.
Discussion about this post