പേരാമ്പ്ര: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് നവദമ്പതികളിലൊരാൾ മരിച്ചു. കുറ്റ്യാടി പാലേരി സ്വദേശി റിജിൽ ആണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട നവവധുവിനെ രക്ഷപ്പെടുത്തി. ഇവരെ ഗുരുതരാവസ്ഥയിൽ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റ്യാടി പുഴയുടെ ചവറാമുഴി ഭാഗത്താണ് ഇവർ ഒഴുക്കിൽപ്പെട്ടത്. ഇരുവരേയും ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും റിജിലിനെ രക്ഷിക്കാനായില്ല. ഇക്കഴിഞ്ഞ മാർച്ച് 14-ാം തീയതിയായിരുന്നു രജിലാലിന്‍റെ വിവാഹം. കഴിഞ്ഞ ദിവസം ഇവർ ഈ പുഴക്കരയിൽ ഫോട്ടോഷൂട്ട് നടത്തിയുരന്നു.
നവ വരൻ മരിച്ചത് ഫോട്ടോ ഷൂട്ടിനിടെയാണ് എന്ന് ഇതിനിടയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കുറ്റ്യാടിപ്പുഴയിൽ നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ് പറയുന്നത്. പതിനൊന്ന് മണിയോടെ ബന്ധുകൾക്കൊപ്പമാണ് ദമ്പതികൾ പുഴക്കരയിൽ എത്തിയത്. ഇന്നലെ ഈ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫർ കൂടെയുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. മരിച്ച റെജിലിന്‍റെ ഭാര്യ കനിക ഇപ്പോൾ കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലാണ്. ഇവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ട്.
Discussion about this post