പയ്യോളി: ദേശീയ പാതയിൽ കുറ്റിപ്പീടികയ്ക്ക് സമീപം വാഹനാപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം. മൂന്ന് വാഹനങ്ങൾ ആണ് അപകടത്തിൽപ്പെട്ടത്.

ഗുരുവായൂരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ട്രാവലർ വാനിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ബൈക്കും ട്രാവലറും ഉരസ്സുകയും നിയന്ത്രണം വിട്ട ബൈക്ക് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക് അപ്പ് ലോറിക്ക് ഉള്ളിലേക്ക് തെറിച്ചു വീഴുകയായിരുന്നുവത്രെ. കാലിന് സാരമായ പരിക്കേറ്റ ബൈക്ക് യാത്രികനെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





Discussion about this post