കോഴിക്കോട്: കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ വ്യാഴാഴ്ച രാവിലെ 9.30ന് തുറന്നു. ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ജയരാജൻ കണിയേരി മോട്ടോർ പ്രവർത്തിപ്പിച്ചാണ് കനാലിലേയ്ക്കുള്ള ഷട്ടർ തുറന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജലസേചനത്തിനും , കുടിവെള്ള സ്രോതസ്സുകളിൽ ജലത്തിന്റെ അളവ് നിലനിർത്തി കുടിവെള്ള പ്രശ്നം പരിഹരിക്കുന്ന പദ്ധതിയാണിത്
കൊയിലാണ്ടി ഭാഗത്തേക്കുള്ള ഇടത്തും കര ഇരിങ്ങൽ ബ്രാഞ്ച് കനാലാണ് ആദ്യം തുറക്കുക. 44 പഞ്ചായത്തുകൾ, കൊയിലാണ്ടി, വടകര, പയ്യോളി മുനിസിപ്പാലിറ്റി, കോഴിക്കോട് കോർപറേഷൻ എന്നിവയിലൂടെയാണ് കനാൽ കടന്നു പോകുന്നത്. 4 ദിവസം കഴിഞ്ഞാണ് കക്കോടി ബ്രാഞ്ച് കനാലിലേക്കു വെള്ളം തുറന്നു വിടുക.
അതേസമയം പല ഭാഗത്തും കനാലിലെ ചെളിമാറ്റലും കാടുവെട്ടലും പൂർത്തിയായിട്ടില്ല. 603 കിലോമീറ്റർ നീളമാണ് കനാലിനുള്ളത്. ഇതിന്റെ 510 കിലോമീറ്റർ ഭാഗത്ത് വെള്ളമെത്താറുണ്ട്.
Discussion about this post