ഇരിങ്ങൽ: കോട്ടക്കൽ തൈവളപ്പിൽ കുട്ടിച്ചാത്തൻ ക്ഷേത്ര തിറമഹോത്സവം കൊടിയേറി. കൊടിയേറ്റ കർമ്മത്തിന് ശെൽവരാജ്, ശ്രീജിത്, സുരേന്ദ്രൻ എന്നിവർ കാർമ്മികത്വം വഹിച്ചു. ഇന്ന് വൈകീട്ട് ഇളനീർവരവ്, 6 ന് ദീപാരാധന, 6.30 ന് അരിചാർത്തൽ, രാത്രി 7 ന് മേളം, 8 ന് നട്ടത്തിറ, വെള്ളാട്ടം,
തുടർന്ന് കുട്ടിച്ചാത്തൻ ദൈവത്തിന് മഹാനിവേദ്യം, നാളെ തിങ്കളാഴ്ച രാവിലെ 5 ന് നടതുറക്കൽ, 7 ന് പഞ്ചാമൃതനിവേദ്യം.11.30 ന് ആയുധം എഴുന്നള്ളിപ്പ്, 5 ന് മഞ്ഞൾ പൊടി വരവ്, തണ്ടാൻവരവ്, 6 ന് ദീപാരാധന, രാത്രി 7 ന് ഗുളികൻ വെള്ളാട്ടം, ഗുരുതിതർപ്പണം, 9:30 ന് കുട്ടിച്ചാത്തൻ വെള്ളാട്ടം,10. 30 ന് പക്കലശം വരവുകൾ ക്ഷേത്രത്തിൽ എത്തിച്ചേരും.
18 ന് ചൊവ്വാഴ്ച പുലർച്ചെ ഒന്നിന് വസൂരിമാല ഭഗവതി വെള്ളാട്ടം, 2.30 ന് ഘണ്ഡാകർണ്ണൻ തിറ, 9.30 ന് ന് കുട്ടിച്ചാത്തൻ തിറ,10.30 ന് ന് ഗുരുകാരണവർ തിറ,11.30 ന് വസൂരിമാല ഭഗവതി തിറ, ഉച്ചക്ക് 12 ന് മുടിവെപ്പ്, താലപ്പൊലി, വാളകം കൂടൽ എന്നിവയോടെ തിറ മഹോത്സവം സമാപിക്കും.
ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം പ്രദേശവാസികളുടെ നൃത്തനൃത്യങ്ങളുംഗാനമേളയും അരങ്ങേറി.
Discussion about this post