
പയ്യോളി: ലഹരിക്കെതിരെയുള്ള പോരാട്ടത്തിൻ്റെ ഭാഗമായി മേലടി എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ ദേശീയ പാതയോരത്ത് കുട്ടിച്ചങ്ങല ഒരുക്കി. നാടിന് വിപത്തായി മാറിയ ലഹരിയെ സമൂഹത്തിൽ നിന്നും പിഴുതെറിയണമെന്നും വിദ്യാലയ പരിസരങ്ങൾ ലഹരിമുക്തമാവണമെന്നും ഇളംതലമുറയെ സംരക്ഷിക്കാൻ സമൂഹമൊന്നായി ഈ പോരാട്ടത്തിൽ അണിചേരണമെന്നും വിദ്യാർത്ഥികൾ.

ഹെഡ്മിസ്ട്രസ് എ വി റജുല ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷമീർ വാകയാട്, പി പി ഉമ്മുഹാനി, ടി വി നിമിഷ, മേരി ജനീവ, കെ കെ അശ്വതി പ്രസംഗിച്ചു.

Discussion about this post