കൊയിലാണ്ടി: കനാൽ തകർന്ന് വെള്ളം പുറത്തേക്കൊഴുകി, റോഡിലും നിരവധി കടകളിലും വെള്ളം കയറി. ചിക്കൻ സ്റ്റാൾ ഉൾപ്പടെയുള്ള അഞ്ചോളം കടകളിലാണ് വെള്ളം കയറിയത്. ചിക്കൻ സ്റ്റാളിന് ഉള്ളിലേക്ക് വെള്ളം കയറിയതോടെ കോഴികളും വെള്ളത്തിൽ മുങ്ങി.
നമ്പ്രത്ത്കരയിൽ കുറ്റ്യാടി ഇടതുകര കനാലിൻ്റെ നടേരി ഭാഗത്തേക്കുള്ള സബ്ബ് കനാൽ ഇന്ന് പുലർച്ചെ നാലോടെയാണ് തകർന്നത്.
സംഭവം ശ്രദ്ധയിൽപെട്ടതോടെ ഷട്ടർ അടച്ചു. ഇതോടെ വെള്ളത്തിന്റെ വരവ് നിലച്ചത് ആശ്വാസമായി.
തുടർന്ന്, നാട്ടുകാരുടെ നേതൃത്വത്തിൽ റോഡിലെയും കടകളയിലേയും വെള്ളവും ചെളിയും നീക്കം ചെയ്തു.


































Discussion about this post