കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച. അന്തേവാസിയായ കൗമാരക്കാരി ചാടിപ്പോയി. ഓട് പൊളിച്ചാണ് 17കാരി ഇവിടെ നിന്നും പുറത്തുകടന്നത്. ഇന്ന് രാവിലെയാണ് സംഭവം അധികൃതര്‍ പൊലീസില്‍ അറിയിച്ചത്. അഞ്ചാം വാര്‍ഡില്‍ നിന്നുമാണ് പെണ്‍കുട്ടി രക്ഷപെട്ടത്.
അതേസമയം, ശനിയാഴ്ച വൈകുന്നേരം ഇവിടെ നിന്നും രക്ഷപെട്ട യുവാവിനെ കണ്ടെത്തിയിരുന്നു. ഷൊര്‍ണൂരില്‍ നിന്നുമാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം നടന്നത്.
ഈ മാസം ഒൻപതാം തീയതിയാണ് അന്തേവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടത്. മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ ജീവനക്കാർ കുറവാണെന്നു മാത്രമല്ല, സ്ത്രീകളായി ഒരാൾ പോലുമില്ലെന്ന പ്രശ്നവുമുണ്ട്. 469 അന്തേവാസികളാണ് ഇവിടെയുള്ളത്. ഇതിൽ 168 പേർ സ്ത്രീകളാണ്. ആകെ നാലു താത്കാലിക സുരക്ഷാ ജീവനക്കാരാണുള്ളത്.
Discussion about this post