കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യുപി സ്ക്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും ജെ ആർ സി യുടെയും ആഭിമുഖ്യത്തിൽ റഷ്യ – ഉക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ലോക സമാധാനത്തിനു വേണ്ടി യുദ്ധവിരുദ്ധ റാലി നടത്തി.
വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്ത് കണ്ടി റാലി ഫ്ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡന്റ് എം രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രധാന അധ്യാപകൻ സുബ്രഹ്മണ്യൻ നമ്പൂതിരി, എസ് സുധീർ ബാബു, ടി യമുന, കെ കെ ബിന്ദു, ഇ കെ പ്രജേഷ്, കെ സിറാജ് പ്രസംഗിച്ചു.
Discussion about this post