പയ്യോളി: കുറിഞ്ഞിത്താര പൊതു ജനവായനശാല എസ് എസ് എൽ സി വിദ്യാർഥികൾക്ക് ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. പയ്യോളി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി എം റിയാസ് ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡന്റ് പി എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സിജി എഡ്യൂക്കേറ്റർ സിദ്ധിഖ് വെട്ടിപ്പാണ്ടി ‘പരീക്ഷയെ ഭയക്കുന്നത് എന്തിന്’ വിഷയത്തിൽ ക്ലാസ്സ് എടുത്തു.
ലൈബ്രറി കൌൺസിൽ മേഖലാ സമിതി കൺവീനർ കെ ജയകൃഷ്ണൻ, ടി ഇ കെ ഷൈജു, എ ടി പ്രഭാത്, അയനിക്കാട് വെസ്റ്റ് യു പി സ്കൂൾ പ്രധാനാധ്യാപകൻ എ ടി മഹേഷ് പ്രസംഗിച്ചു.
വൈകീട്ട് 5.30 മുതൽ 7.30 വരെ അയനിക്കാട് വെസ്റ്റ് യു പി സ്കൂൾ ഹാളിൽ നടക്കുന്ന ക്ലാസ്സ് 15 ന് സമാപിക്കും.
Discussion about this post