പയ്യോളി: കീഴൂർ കുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല – തിറ – താലപ്പൊലി മഹോത്സവത്തിന് നാളെ കൊടിയേറും. തന്ത്രി അരുൺ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് കർമം നിർവഹിക്കും.
നാളെ മുതൽ നാല് വരെ വിശേഷാൽ പൂജകൾ, അഞ്ചിന് ചൊവ്വ ഗുളികൻ കലശം, പന്തം കുത്തൽ, 6 ന് ബുധൻ വൈകു. 5 ന് ആയുധം വരവ്, 7 ന് വ്യാഴം രാവിലെ 8.30 ന് പൊങ്കാല, വൈകു.4 ന് അരി ചാർത്തൽ, ഗുളികൻ വെള്ളാട്ട്, രാത്രിരി 730 ന് ഗുരുദേവൻ വെള്ളാട്ട്, 8.30 ന് ഭഗവതി വെള്ളാട്ട്,
8 ന് വെള്ളി രാവിലെ 8 ന് ഭഗവതി പൂജ, വൈകു. 3 ന് ഗുരുദേവൻ തിറ, 4 ന് താലപ്പൊലി, തുടർന്ന് ഗുളികന് കലശം, പന്തം കുത്തൽ, 4.30 ന് ഇളനീർ വരവ്, 6 ന് ദീപാരാധന, ഭഗവതി പൂജ, അത്താഴപൂജ, തുടർന്ന് ഗുളികൻ തിറ, രാത്രി 7.30 ന് താലപ്പൊലി എഴുന്നള്ളത്ത്, ഭഗവതി തിറ, 10 ന് ഗുരുതി തർപ്പണം എന്നിവ ഉണ്ടാകും. കരിമരുന്ന് പ്രയോഗത്തോടെ ഉത്സവം സമാപിക്കും.
Discussion about this post