പയ്യോളി: വീട്ടിൽ അതിക്രമിച്ചെത്തി നാശനഷ്ടങ്ങൾ വരുത്തിയതായി പരാതി. അയനിക്കാട് കമ്പിവളപ്പിൽ കുഞ്ഞിരാമൻ്റെ വീട്ടിലാണ് അതിക്രമിച്ചെത്തി നാശനഷ്ടങ്ങളുണ്ടാക്കിയത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു.

ജനൽചില്ലുകൾ അടിച്ചു തകർത്തു. വീട്ടുപകരണങ്ങളും, ഫ്രിഡ്ജ് പൂർണമായും തകർത്ത് പുറത്തെറിഞ്ഞു.

കുഞ്ഞിരാമനെ കൈയേറ്റം ചെയ്തതായും പരാതിയിൽ പറയുന്നു. ബന്ധുക്കളായ രണ്ടുപേർക്കെതിരെയാണ് പയ്യോളി പോലീസിൽ പരാതി നൽകിയിട്ടുള്ളത്.

Discussion about this post