പയ്യോളി: അന്താരാഷ്ട്ര മ്യൂസിയം ദിനാചരണത്തിന്റെ ഭാഗമായി കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ സ്മാരക മ്യൂസിയത്തിൽ അന്താരാഷ്ട്ര മ്യൂസിയം ദിനാചരണവും ക്വിസ് മൽസരവും സംഘടിപ്പിച്ചു. പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷെഫീഖ് ഉദ്ഘാടനവും സമ്മാന വിതരണവും നിർവഹിച്ചു. ഡോ. കെ എം ജയശ്രീ , ഡോ. കെ സി വിജയ രാഘവൻ എന്നിവർ പ്രഭാഷണം നടത്തി.

ക്വിസ് മൽസരത്തിൽ സ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം എം കെ നിഹാര, രണ്ടാം സ്ഥാനം ആർ എസ് തൻമയ, മൂന്നാം സ്ഥാനം അഭിഷേക് സജീവൻ എന്നിവർ നേടി.

വനിത വിഭാഗം മൽസരത്തിൽ ഒന്നാം സ്ഥാനം പി വി സ്വാതി കൃഷ്ണ, രണ്ടാം സ്ഥാനം പി വി ഹർഷ, മൂന്നാം സ്ഥാനം ടി കെ അനുശ്രീ എന്നിവരും നേടി. കുഞ്ഞാലി മരയ്ക്കാർ മ്യൂസിയം ചാർജ് ഓഫീസർ കെ പി സധു അധ്യക്ഷത വഹിച്ചു. എൻ കെ രമേശ്, സി വി സുഷിൽ കുമാർ, പി വി വിജിൽ ക്വിസ് മൽസരങ്ങൾക്ക് നേതൃത്വം നൽകി.

Discussion about this post