പയ്യോളി : കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങ് കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ഹമീദ്
അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിജയം കൈവരിച്ച കുട്ടികളെ എം എൽ എ അനുമോദിച്ചു. എച്ച് എം ഇൻ ചാർജ് പി പി ലീന, പി ടി എ വൈസ് പ്രസിഡണ്ട് സാജിദ്, പ്രിൻസിപ്പാൾ അജേഷ് പ്രസംഗിച്ചു. പ്രിൻസിപ്പാൾ ടി അഖിലേഷ് ചന്ദ്ര സ്വാഗതം ആശംസിച്ച ചടങ്ങിൽ പി എം സുമേഷ് നന്ദി പറഞ്ഞു. വിവിധ കലാപരിപാടികൾ അരങ്ങേറി.
Discussion about this post