കൊയിലാണ്ടി: കുടുംബശ്രീ നേതൃത്വത്തിൽ ജെ എൽ ജി ഉല്പാദിപ്പിക്കുന്ന കാർഷിക ഉല്പനങ്ങൾക്ക് വിപണിയായി കൊയിലാണ്ടി നഗര ഹൃദയത്തിൽ, പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത്, നഗരചന്തക്ക് തുടക്കമായി. ജൈവ കാർഷി ഉല്പന്നങ്ങൾക്ക് പ്രോത്സാഹനം നൽകാനും അത് ജനങ്ങളിലേക്കെത്തിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
നഗര ചന്ത നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു.
നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി സി കവിത മുഖ്യാതിഥി ആയി.ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ ഷിജു, കൗൺസിലർമാരായ രത്നവല്ലി, വി പി ഇബ്രാഹിംകുട്ടി, എന്നിവരും കെ അഞ്ജു, ആരതി, എം പി ഇന്ദുലേഖ, കെ പ്രസാദ്, സൗത്ത് സി ഡി എസ് ചെയർപേഴ്സൺ കെ വിബിന പ്രസംഗിച്ചു.
Discussion about this post