ആലപ്പുഴ: മാന്നാറില്‍ കുടുംബശ്രീ എ ഡി എസിന് വെട്ടേറ്റു. രേണുക സേവ്യറിനാണ് പരിക്കേറ്റത്. ബന്ധുവായ ജിജിയാണ് രേണുകയെ വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തില്‍ ജിജിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ച ശേഷം തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് രേണുകയെ ജിജി വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ രേണുകയെ സമീപവാസികൾ ചേർന്ന് ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് ഇവിടെ നിന്നും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നില്‍ എന്നാണ് പൊലീസ് നിഗമനം.
Discussion about this post