പയ്യോളി: നഗരസഭ കുടുംബശ്രീ സി ഡി എസ് തിരഞ്ഞെടുപ്പ് പൂർത്തിയായി. വിദ്യാനികേതൻ പബ്ലിക് സ്കൂളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 36 വാർഡുകളിൽ നിന്നുള്ള 396 എ ഡി എസ് അംഗങ്ങളാണ് 36 സി ഡി എസ് അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത്.ഇതിൽ 338 അംഗങ്ങളാണ് പങ്കെടുത്തത്.85% പോളിങ്ങ് നടന്നു.
ഉച്ചയക്ക് ശേഷം ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. അതേ സമയം ഇടതുപക്ഷത്തിൻ്റെ ചെയർപേഴ്സൺ സ്ഥാനാർഥിയെന്ന് കരുതുന്ന വനിതക്കെതിരെ കുടുംബശ്രീ അംഗം വരണാധികാരിക്കും ജില്ലാ കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്. നിലവിൽ ബി പി എൽ സംവരണ വാർഡിൽ നിന്നും നേരത്തേയുള്ള ബിപിഎൽ രേഖ ഹാജരാക്കി മത്സരിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണ് എന്നാരോപിച്ചാണ് പരാതി.
ചിത്രങ്ങൾ: സുരേന്ദ്രൻ
Discussion about this post