പയ്യോളി: ആദ്യ അവസരത്തിൽ തന്നെ സി എ പരീക്ഷയില്‍ വിജയം വരിച്ച് നാടിൻ്റെ അഭിമാനമായി മാറിയ കീഴൂർ എരോത്ത് എൽ എസ് ഉജ്വലിന് അനുമോദനം. സുഹൃത്തുക്കളുടെ നേതൃത്വത്തിൽ നാട്ടുകാരുമാണ് ഉജ്വലിന് വീട്ടിലെത്തി അനുമോദിച്ചത്.
സി ഐ ശ്രീനിവാസന് ഉജ്വലിന് ഉപഹാരം സമർപ്പിച്ചു. കെ പി രമേശന് അധ്യക്ഷത വഹിച്ചു.
വി ടി സനീഷ്, സുമേഷ് പൊയില്‍, എം എസ് സുധാകരന്, പവിത്രന് ഇളവന, അനില്‍, മത്സ്യന് പുനത്തില്‍, സജീഷ്, ജി, പ്രേമസുധ പ്രസംഗിച്ചു.പ്ലസ് ടു കഴിഞ്ഞ് ബിരുദത്തിനൊപ്പമാണ് ഉജ്വല്‍ സി എ പരീക്ഷയും പാസായത്. ലതീഷ് -ശ്രീജ ദമ്പതികളുടെ മകനാണ് ഉജ്വൽ.
Discussion about this post