പയ്യോളി:കുടിവെള്ളമെത്താത്ത പ്രദേശങ്ങളിൽ ശുദ്ധജലം എത്തിച്ചുനൽകൽ ദൈവത്തിൽനിന്ന് പ്രതിഫലം ലഭിക്കുന്ന പുണ്യ പ്രവർത്തിയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.
പയ്യോളി നഗരസഭ മുസ്ലിം ലീഗ് കമ്മിറ്റി കണ്ണംകുളം മഹല്ല് കമ്മിറ്റിയുടെ സഹകരണത്തോടെ മുന്നൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ മുസ്ലിം ലീഗ് പ്രസിഡണ്ട് സി.പി. സദഖത്തുള്ള ചടങ്ങിൽ അദ്ധ്യക്ഷനായി.
പാർലമെന്റെ പ്രവർത്തനത്തോടൊപ്പം സാമൂഹിക രംഗങ്ങളിലും ഇടപെടുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. ഇതിന്റെ ഭാഗമായാണ് ബൈത്തുറഹ്മ, നിർധനരായ പെൺകുട്ടികളുട വിവാഹം തുടങ്ങിയ കാര്യങ്ങൾ ലീഗ് ഏറ്റെടുത്ത് നടത്തുന്നത്.ശുദ്ധജല വിതരണം നടത്താൻ മുന്നോട്ടു വന്ന നഗരസഭ മുസ്ലിം ലീഗ് കമ്മിറ്റിയെ സാദിഖലി ശിഹാബ് തങ്ങൾ അഭിനന്ദിച്ചു.
ഹാഫിളായ കോട്ടക്കൽ ശാഖാ മുസ്ലിം ലീഗ് സെക്രട്ടരി ടി.എം.ഫസലിൻ്റെ പുത്രൻ നിഹാൽ,കുവൈറ്റ് കെ.എം.സി.സി.സംഘടിപ്പിച്ച സി.എച്ച്.അനുസ്മരണ പ്രസംഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ബഷീർ മേലടി,സംസ്ഥാന തല കരാട്ടെ മൽസരത്തിൽ ബ്ലാക്ക് ബെൽട്ട് നേടിയ മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടരി പി.എം.റിയാസിന്റെ മകൻ സി.ടി.ആദിൽ എന്നിവരെ സാദിഖലി തങ്ങൾ മൊമെന്റോ നൽകി ആദരിച്ചു.
മുനിസിപ്പൽ ട്രഷറർ എ.സി.അസീസ് ഹാജി തങ്ങളെ പൊന്നാട അണിയിച്ചു. കെ.വി.ഹുസൈൻ ജലസംഭരണി ഏറ്റുവാങ്ങി. നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി, ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ,എ.പി. റസാഖ്, എസ്.കെ.സമീർ, വി.കെ.അബ്ദുറഹിമാൻ, കെ.പി.സി.ശുക്കൂർ,സഹദ് കോട്ടക്കൽ, മിശ്രി കുഞ്ഞമ്മദ്, പി.വി. അഹമദ്,എ.പി.കുഞ്ഞബ്ദുള്ള,നജ്മ മഠത്തിൽ, സി.പി.ഫാത്തിമ, അൻസില ഷംസു, ഷജ്മിന,എ.സി. സുനൈദ്, വി.എം.ഇസ്മായിൽ, ഷാജഹാൻ എന്നിവർ പ്രസംഗിച്ചു. പി.എം.റിയാസ് സ്വാഗതവും മടിയാരി മൂസ മാസ്റ്റർ നന്ദിയും പറഞ്ഞു.
Discussion about this post