പയ്യോളി: കവിയും ഗാനരചയിതാവും ബാങ്ക് കലക്ഷൻ ഏജൻ്റുമായ കെ ടി മോഹനൻ ഇരിങ്ങലിനെ പയ്യോളി നഗരസഭയുടെ നേതൃത്വത്തിൽ ആദരിച്ചു. കവിതകളുടെ പ്രകാശനവും നിർവഹിച്ചു.
നഗര സഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. ഉപാധ്യക്ഷ സി പി ഫാത്തിമ, സ്ഥിരം സമിതി അധ്യക്ഷരായ പി എം ഹരിദാസൻ, സുജല ചെത്തിൽ, നഗരസഭാംഗങ്ങളായ അൻവർ കായിരികണ്ടി, അഷ്റഫ് കോട്ടക്കൽ, ഹെൽത്ത് ഇൻസ്പെക്ടർ ടി പി പ്രജീഷ് കുമാർ, സിഡിഎസ് ചെയർപേഴ്സൺ രമ്യ സംബന്ധിച്ചു.
Discussion about this post