പയ്യോളി : കേരളാ ടെക്സ്റ്റൈൽസ് ഗാർമെൻറ് അസോസിയേഷൻ (കെ ടി ജി എ) പയ്യോളി യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. ഡിസംബർ 8 ന് പയ്യോളി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ആണ് പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തത്. അബ്ദുൽ അസീസ് (ബോസ് മെൻസ് വെയർ) പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഷാജി പുതുമ
ടെക്സ്റ്റൈൽസ് ആണ് സെക്രട്ടറി. രജീഷ് (എ കെ രാമൻ ടെക്സ്റ്റൈൽസ്) ആണ് ട്രഷറർ. ഉമ്മർ കമ്മന, രമേശൻ ഗീതം, ഇസ്മത്ത് സൽവ എന്നിവർ വൈസ് പ്രസിഡന്റുമാരായും, സുവാദ് എസ് 19, സത്യൻ മാക്സി വേൾഡ്, സന്തോഷ് അതുല്യ എന്നിവർ ജോയിൻ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. ഇവരെ കൂടാതെ 15 അംഗ നിർവ്വാഹക സമിതിയും കമ്മിറ്റി അംഗങ്ങളാണ്.
Discussion about this post