പയ്യോളി: ഭാര്യ വീടിന് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. കൊളാവിപ്പാലം കൂടത്താഴ അനിൽ കുമാറാണ് (49) മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.
തിങ്കളാഴ്ച പുലർച്ചെ വടകര കോട്ടക്കടവിലെ ഭാര്യ ഷീജയുടെ സഹോദരൻ്റെ വീട്ടിന് തീ കൊളുത്തിയതിന് ശേഷം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തീ പടരുന്നത് കണ്ട അയൽക്കാരുടെ ഇടപെടലിൽ തീയണയ്ക്കുകയും പോലീസെത്തി ഗുരുതരമായി പൊള്ളലേറ്റ അനിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഭാര്യയുമായി വിവാഹമോചന കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസം കോടതിയിൽ ഹാജരാവേണ്ടതായിരുന്നു.
മകൾ: ആര്യനന്ദ
പിതാവ്: പരേതനായ കേളൻ
മാതാവ്: നാരായണി
സഹോദരങ്ങൾ: ബാബു, ബേബി, അനിത, ബീന, ബിന്ദു.
Discussion about this post