തിരുവനന്തപുരം: കെ എസ് യു പ്രവർത്തകരായ പെൺകുട്ടികളെയടക്കം എസ് എഫ് ഐ ക്കാരുടെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചു.
ലോ കോളേജ് യൂണിറ്റ് പ്രസിഡണ്ട് സഫ്നയെയും, കട്ടപ്പന ഗവ. കോളേജിലെ രണ്ടാം വർഷ യു ജി വിദ്യാർഥിനി ഗായത്രിയെയും എസ് എഫ് ഐ പ്രവർത്തകരാണ് ക്രൂരമായി മർദിച്ചു പരുക്കേല്പിച്ചത്. പെൺകുട്ടികളെ നിലത്തിട്ട് ചവിട്ടുകയും അസഭ്യവർഷം ചൊരിയുകയും ചെയ്ത എസ് എഫ് ഐ നേതാക്കൾ ബോധപൂർവം സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നുവെന്ന് പറയുന്നു. അക്രമത്തിൽ ഒട്ടേറെ കെ എസ് യു പ്രവർത്തകർക്ക് പരിക്കേറ്റു.
തിരുവനന്തപുരത്തും കട്ടപ്പനയിലും വനിതാ പ്രവർത്തകർക്ക് നേരെ ഉണ്ടായ എസ് എഫ് ഐ അക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ കലാലയങ്ങളിൽ ഇന്ന് കെ എസ് യു പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് അറിയിച്ചു.
Discussion about this post