പയ്യോളി: കെ എസ് യു പയ്യോളി മണ്ഡലം കൺവെൻഷൻ അയനിക്കാട് അയ്യപ്പൻ കാവ് യു പി സ്കൂളിൽ നടന്നു. നിയോജക മണ്ഡലം പ്രസിഡണ്ട് എ കെ ജാനിബ് ഉദ്ഘാടനം ചെയ്തു.
ഒ വി അദൃശ്യ അധ്യക്ഷത വഹിച്ചു. മുജേഷ് ശാസ്ത്രി, നിധിൻ പൂഴിയിൽ, സനൂപ് കോമത്ത്, അർജ്ജുൻ, അക്ഷയ് ബാബു പ്രസഗിച്ചു.
പൃഥ്വിരാജ് മുല്ലകുളത്തിൽ സ്വാഗതവും എം സൗരവ് നന്ദിയും പറഞ്ഞു.
മണ്ഡലം കമ്മിറ്റി ഭാരവാഹികളായി പൃഥ്വിരാജ് മുല്ലകുളത്തിൽ (പ്രസിഡണ്ട്), വി അനുദേവ്, കെ അനാമിക (വൈസ് പ്രസിഡണ്ടുമാർ), എം ടി അനുദേവ്, ഹിബ ഫാത്തിമ, ഋത്വിക് ശാസ്ത്രി (സെക്രട്ടറിമാർ), മെൽവിൻ എസ് ഗോവിന്ദ് (ട്രഷറർ) എന്നിവരെ തീരുമാനിച്ചു.
Discussion about this post