കൊയിലാണ്ടി : രാഹുൽ ഗാന്ധിയുടെ ഓഫിസ് അക്രമിച്ച എസ് എഫ് ഐ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ദേശീയ പാത ഉപരോധിച്ച് കെ എസ് യു പ്രവർത്തകർ. ഇതോടെ ദേശിയ പാതയിൽ വലിയ ഗാതാഗത കുരുക്ക് അനുഭവപെട്ടു. തുടർന്ന്
കൊയിലാണ്ടി സി ഐ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസ് എത്തി നിയോജക മണ്ഡലം പ്രസിഡന്റ് എ കെ ജാനിബ്, അൻസൽ പെരുവട്ടൂർ, ജാസിം എ കെ, നിഹാൽ മുത്താമ്പി എന്നീ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. നിയോജക മണ്ഡലം ഭാരവാഹികാളായ അഭിനവ് തോറോത്ത്,പി അഭിജിത്ത്,നിഹാൽ,മഹേഷ് വികാസ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി
Discussion about this post