പയ്യോളി: കേരള വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് കൊണ്ടും, സർക്കാർ അനുവദിച്ച അനുപാത പ്രകാരം അംഗീകരിച്ച തസ്തികകളിൽ കഴിഞ്ഞ അഞ്ച് വർഷമായി നിയമിക്കപ്പെട്ട് അംഗീകാരം കാത്ത് കഴിയുന്ന അധ്യാപകരുടെ നിയമനാംഗീകാരം ത്വരിതപ്പെടുത്തണമെന്ന് മേലടി ഉപജില്ല സ്കൂൾ ടീച്ചേർസ് യൂണിയൻ ആവശ്യപ്പെട്ടു. കോവിഡിന്റെ കലുഷിത സാഹചര്യത്തിൽ, പരിമിതമായ ഓഫ് ലൈൻ ക്ലാസുകൾ മാത്രം ലഭ്യമായ കുട്ടികൾക്കായ് നടത്തപ്പെടുന്ന എസ് എസ് എൽ സി പരീക്ഷയിൽ ഫോക്കസ് ഏരിയയിൽ നിന്ന് പരമാവധി ചോദ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് കുട്ടികളെ മാനസീക സംഘർഷത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണമെന്ന് യോഗം അവശ്യപ്പെട്ടു.
സംസ്ഥാന കമ്മറ്റി അംഗം സി ഇ അഷ്റഫ് ഉൽഘാടനം ചെയ്തു. ഹമീദ് തറമ്മൽ അദ്ധ്യക്ഷത വഹിച്ചു. എ മൊയ്തീൻ, പി ടി അബ്ദുറഹിമാൻ, ഇ കെ മുഹമ്മദ്, സി ഇ നൗഷാദ്, കെ യൂസഫ്, അഷ്റഫ് തറമ്മൽ, പി ട മുഹമ്മദ് ഷാഫി, കെ എം സുഹൈൽ ഇ കെ സഹീറ, നൗഷാദ് പുറക്കാട് എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ഹമീദ് തറമ്മൽ (പ്രസിഡണ്ട്), ജസ്ല കെ സ്വാലിഹ് എം, കെ യൂസഫ് (വൈസ് പ്രസി.മാർ), ടി കെ നൗഷാദ് (ജനറൽ സെക്രട്ടറി), പി ടി എം ഷാഫി, മിർഷാബ് അബ്ദുറഹിമാൻ, സുഹൈൽ അരിക്കുളം (ജോ : സെക്രട്ടറിമാർ), ഇ കെ സഹീറ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post