പയ്യോളി: മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരം നൽകണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻറർ കോഴിക്കോട് റവന്യൂ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരുടെ സംവരണവുമായി ബന്ധപ്പെട്ട് നിയമനങ്ങൾക്ക് അംഗീകാരം വൈകിപ്പിക്കുന്നത് അധ്യാപകരോട് ചെയ്യുന്ന ദ്രോഹമാണ്. ഭിന്നശേഷിക്കാരുടെ നിയമനങ്ങൾക്ക് സർക്കാർ ഉത്തരവിറക്കണമെന്നും കെ എസ് ടി സി ആവശ്യപ്പെട്ടു.

പയ്യോളി അരങ്ങിൽ ശ്രീധരൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ സമ്മേളനം കെ എസ് ടി സി സംസ്ഥാന പ്രസിഡണ്ട് ഹരീഷ് കടവത്തുർ ഉൽഘാടനം ചെയ്തു. സംസ്ഥാന സിക്രട്ടറി കെ മനോജ് മുഖ്യ പ്രഭാഷണം നടത്തി. കെ എസ് ടി സി ജില്ലാ പ്രസിഡണ്ട് പി കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു..
സമ്മേളനത്തോട് അനുബന്ധിച്ചുള്ള വിദ്യാഭ്യാസ സെമിനാർ കെ എസ് ടി സി സംസ്ഥാന സിക്രട്ടറി കെ കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി കിരൺജിത്ത്, ബി ടി സുധീഷ് കുമാർ, എ കെ സീന, എൽ ഉദയകുമാർ, സുഭാഷ് സമത, ടി കെ മനോജ്, ഷാജി കാക്കൂർ, കെ പി വിനോദ് , രാജൻ ഇരിങ്ങണ്ണൂർ, കെ ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
Discussion about this post