തിക്കോടി: പെൻഷൻ കുടിശ്ശികയും മെഡിസെപ് പദ്ധതിയും എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ് എസ് പി യു)തിക്കോടി യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. ഉമ്മർ അരീക്കര അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം വി പി നാണു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെ എം അബൂബക്കർ മാസ്റ്റർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പുൽപ്പാണ്ടി മോഹനൻ മാസ്റ്റർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ശേഖരൻ അടിയോടി, ഇബ്രാഹിം തിക്കോടി ,കെ പത്മനാഭൻ, എം കെ നായർ, പുറക്കാട് ഇ കുമാരൻ, ബാലൻ കേളോത്ത്, വി ടി ഗോപാലൻ, ആമിന ടീച്ചർ പ്രസംഗിച്ചു. വി ഐ ഹംസ വരണാധികാരിയായി. ഭാരവാഹികളായി ചന്ദ്രൻ നമ്പ്യേരി(പ്രസിഡണ്ട്), സുകുമാരൻ കോടൂർ താഴ (സെക്രട്ടറി), പുല്പാണ്ടി മോഹനൻ(ട്രഷറർ)എന്നിവരെ തെരെഞ്ഞെടുത്തു.







































Discussion about this post