പയ്യോളി : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂണിറ്റ് ” കുടുംബ സംഗമം” സംഘടിപ്പിച്ചു. പയ്യോളി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ടി വിനോദൻ പരിപാടി ഉദ്ഘാടനം ചെയ്തു.
കെ എസ് എസ് പി യു ഇരിങ്ങൽ യൂണിറ്റ് പ്രസിഡണ്ട് കെ ടി കേളപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റി അംഗം വി പി നാണു മാസ്റ്റർ, ജില്ലാ കൗൺസിൽ അംഗം എം ടി നാണു മാസ്റ്റർ, മേലടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് വി വനജ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ വി രാജൻ, കെ ധനഞ്ജയൻ എന്നിവർ പ്രസംഗിച്ചു.
കെ എസ് എസ് പി യു ഇരിങ്ങൽ യൂണിറ്റ് സെക്രട്ടറി സി കെ വിജയൻ സ്വാഗതവും വി കെ നാസർ മാസ്റ്റർ നന്ദിയും പറഞ്ഞു. സി എം വിനോദൻ (റിസോഴ്സ് പേഴ്സൺ കില , റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ) ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. പെൻഷനേഴ്സ് യൂണിയൻ അംഗങ്ങളും, കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ നടത്തി.
Discussion about this post