പയ്യോളി: കേരള സർവീസ് പെന്‍ഷനേഴ്സ് യൂണിയൻ 33-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള മേലടി ബ്ലോക്ക് സമ്മേളനം 26 ന് ബുധനാഴ്ച കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടക്കും. സമ്മേളന വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.
കെ എസ് എസ് പി യു ബ്ലോക്ക് പ്രസിഡന്റ് കെ ശശിധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം വി പി നാണു സമ്മേളന പരിപാടികൾ വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ അഖിലേഷ് ചന്ദ്ര, മാനേജർ പി കുഞ്ഞാമു, എം ടി ഗോപാലൻ, സി പി സദക്കത്തുള്ള, എൻ പി റഹീം, എം ടി ചന്ദ്രൻ പ്രസംഗിച്ചു.
കെ എസ് എസ് പി യു ബ്ലോക്ക് സെക്രട്ടറി എ എം കുഞ്ഞിരാമൻ സ്വാഗതവും കെ ശശാങ്കൻ നന്ദിയും പറഞ്ഞു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കോട്ടക്കൽ രക്ഷധികാരിയായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി കെ ശശിധരൻ (ചെയർമാൻ ), എ എം കുഞ്ഞിരാമൻ (കൺവീനർ), എൻ കെ ബാലകൃഷ്ണൻ (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.
Discussion about this post