കൊയിലാണ്ടി: കെ എസ് എസ് പി യു കൊയിലാണ്ടി ബ്ളോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷണർ ദിനം ആചരിച്ചു. കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ടിൽ ഉദ്ഘാടനം ചെയ്തു.
ടെലികോം പെൻഷണേർസ് അസോസിയേഷൻ സെക്രട്ടറി കെ ദാമോദരൻ, ‘പുത്തൻ സാമ്പത്തിക നയം -പെൻഷൻ സ്വകാര്യവൽക്കരണവും പ്രത്യാഘാതങ്ങളും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റി അംഗം കെ വി രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രടറി സി അപ്പുക്കുട്ടി, സംസ്ഥാന കൗൺസിലർ ടി വി ഗിരിജ എന്നിവർ പ്രസംഗിച്ചു. കൊയിലാണ്ടി ബ്ളോക്ക് സെക്രട്ടറി ശ്രീധരൻ അമ്പാടി നന്ദി പറഞ്ഞു.
Discussion about this post