പയ്യോളി: സമഗ്രചികിത്സാ പദ്ധതി നടപ്പിലാക്കണമെന്നും തടഞ്ഞുവെച്ച പെൻഷൻ പരിഷ്കരണ -ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കണമെന്നും മെഡിസെപ് പദ്ധതിയിൽ ഒ പി ചികിത്സാ ആനുകൂല്യം ഇല്ലെന്നിരിക്കെ മെഡിക്കൽ അലവൻസ് 1000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും കെ എസ് എസ് പി യു ഇരിങ്ങൽ യൂനിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു.

സമൂഹത്തിലെ പാവപ്പെട്ടവർക്കായി പെൻഷൻകാർ ഏർപ്പെടുത്തിയ പെൻഷൻ പദ്ധതിയായ കൈത്താങ്ങ് കൺവെൻഷനിൽ വെച്ച് രണ്ട് കുടുംബങ്ങൾക്ക് നൽകി. പയ്യോളി നഗരസഭാധ്യക്ഷൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു.

യൂനിറ്റ് പ്രസിഡണ്ട് കെ ടി കേളപ്പൻ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് ട്രഷറർ എം എം കരുണാകരൻ മാസ്റ്റർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാകമ്മിറ്റി അംഗം വി പി നാണുമാസ്റ്റർ ‘കൈത്താങ്ങ് പെൻഷൻ’ വിതരണംചെയ്തു.

എം ടി നാണുമാസ്റ്റർ മുതിർന്ന പെൻഷൻകാരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ബ്ലോക്ക് ജോ. സെക്രട്ടറി കെ ശശിധരൻ, കെ വി രാജൻ, കെ ധനഞ്ജയൻ, യൂനിറ്റ് സെക്രട്ടറി സി കെ വി ജയൻ, കെ കെ രാജേന്ദ്രൻ പ്രസംഗിച്ചു.





































Discussion about this post