തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാർക്ക് തിങ്കളാഴ്ച ഭാഗികമായി ശമ്പളം നൽകും. ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ തിങ്കളാഴ്ച ലഭിക്കാനുള്ള നടപടികൾ തുടങ്ങി.
ധനവകുപ്പിൽനിന്ന് പണം അനുവദിച്ചെങ്കിലും അവധിദിവസങ്ങളായതിനാൽ കെ എസ് ആർ ടി സിയുടെ അക്കൗണ്ടിൽ എത്താതിരുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ ശമ്പള വിതരണത്തിനു കുരുക്കായത്.
ശമ്പളം നൽകാൻ 72 കോടി വേണം. ബാക്കി തുക ഓവർ ഡ്രാഫ്റ്റെടുക്കാനാണ് നീക്കം. ശമ്പളം നൽകാൻ വീണ്ടും സർക്കാർ സഹായം തേടാനും മാനേജ്മെന്റ് ശ്രമമുണ്ട്.
Discussion about this post