തിരുവനന്തപുരം: കെ എസ് ആർ ടി സി ശമ്പള വിതരണം അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍ രംഗത്ത് . സി ഐ ടി യു ഉള്‍പ്പടെയുള്ള സംഘടനകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്ന് ആരംഭിക്കും.
എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കണമെന്ന കരാര്‍ ലംഘിച്ചതോടെയാണ് സമരവുമായി മുന്നോട്ടുപോകാന്‍ യൂണിയനുകള്‍ തീരുമാനിച്ചത്.
കെ എസ് ആർ ടി സി ആസ്ഥാനമന്ദിരത്തിന് മുന്നില്‍ ധര്‍ണ്ണ നടത്താനാണ് സി ഐ ടി യു തീരുമാനം. സി എം ഡി ഓഫീസിന് മുന്നില്‍ രാപ്പകല്‍ സമരവുമായി ഐ എന്‍ ടി യു സിയുമുണ്ട്. നാളെ മുതല്‍ സെക്രട്ടേറിയറ്റിനു മുന്നിലും, കെ എസ് ആർ ടി സി ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്നിലും അനിശ്ചിതകാല ധര്‍ണ ബി എം എസ് ആരംഭിക്കും. സര്‍ക്കാരില്‍ നിന്നും സഹായം ലഭിക്കാത്ത സാഹചര്യത്തില്‍, ഇരുപതാം തീയതി ആകാതെ ശമ്പളം നല്‍കാനാകില്ല എന്നാണ് മാനേജ്മെന്‍റ് നിലപാട്.
Discussion about this post