തിരുവനന്തപുരം: ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ കെഎസ്ആർടിസി പണിമുടക്ക്. ശമ്പള പ്രതിസന്ധിയിൽ ഗതാഗത മന്ത്രി ആന്റണി രാജു യൂണിയനുകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ഭരണകക്ഷിയായ സിപിഎമ്മിന്റെ തൊഴിലാളി സംഘടനായ സിഐടിയും പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കും. എഐടിയുസി, കോൺഗ്രസ് സംഘടനയായ ടിഡിഎഫ്, ബിഎംഎസ് എന്നിവരാണു പണിമുടക്കിൽ പങ്കെടുക്കുന്നത്.
ശമ്പള വിതരണം വൈകുന്ന സാഹചര്യത്തിലാണ് ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകള്‍ പ്രഖ്യാപിച്ചത്. മൂന്ന് അംഗീകൃത യൂണിയനുകളുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂര്‍ത്തിയാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് യൂണിയനുകള്‍ മന്ത്രിയെ അറിയിച്ചു. എന്നാൽ ചർച്ച പരാചയപെട്ടതിനാലാണ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചത്.
Discussion about this post