തിരുവനന്തപുരം: കെ എസ് ആര് ടി സി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ലെന്നും, സര്‍ക്കാരിന് മുന്നില്‍ തോക്കുചൂണ്ടി കാര്യം നേടാനാവില്ലെന്നും ഗതാഗതമന്ത്രി ആന്റണി രാജു. കൊവിഡ് കാലത്ത് വാഹനങ്ങള്‍ ഓടാതിരുന്നിട്ടും ശമ്പളം നല്‍കിയത് പിണറായി സര്‍ക്കാരാണ്. ശമ്പളം കുറച്ച് ദിവസം വൈകിയാല്‍ ജനങ്ങളെ പെരുവഴിയിലാക്കുമെന്ന നിലപാട് അവസാനിപ്പിക്കണം.
വായ്പ വാങ്ങിയും മറ്റ് ക്രമീകരണങ്ങളിലൂടെയും പത്താംതീയതി ശമ്പളം നല്‍കാനാണ് സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ യൂണിയനുകള്‍ സര്‍ക്കാരിന്റെ വാക്കിനെ വിശ്വസിക്കാതെ സമരത്തിലേക്ക് പോയി വീണ്ടും കെ എസ് ആര് ടി സിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും മന്ത്രി ആൻ്റണി രാജു പറഞ്ഞു.
സര്‍ക്കാരിന്റെ ഉറപ്പ് അവര്‍ വിശ്വാസത്തിലെടുത്തിരുന്നെങ്കില്‍ ശമ്പളം പത്താംതീയതി തന്നെ നല്‍കാമായിരുന്നു. ശമ്പളം മുടങ്ങിയതിന്റെ ഉത്തരവാദിത്വം പണിമുടക്ക് നടത്തിയവര്‍ക്കാണ്. സി ഐ ടി യു ഇക്കാര്യത്തില്‍ മാതൃകാപരമായ നിലപാടാണെടുത്തത്. എന്നാല്‍ ബി എം എസ് എല്ലാം സമ്മതിച്ച ശേഷം സമരത്തിലേക്ക് പോയി സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയെന്നും മന്ത്രി ആരോപിച്ചു.
Discussion about this post