തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മാനേജ്മെന്റ് മാത്രം വിചാരിച്ചാൽ ശമ്പളം കൊടുക്കാനാകില്ലെന്നും അതുകൊണ്ടാണ് സർക്കാർ ഇടപെടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ധനമന്ത്രിയുമായി ഇന്നും ചർച്ച നടത്തി. അടിയന്തര ധനസഹായം ആവശ്യപ്പെട്ട് ധനവകുപ്പിന് കത്ത് നൽകി. ഹൈദരാബാദിലുള്ള ധനമന്ത്രി ഇന്ന് തിരികെയെത്തിയാലുടന്‍ ഇക്കാര്യത്തില്‍ താന്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ആന്റണി രാജു പറഞ്ഞു. കെഎസ്ആർടിസിയെ നിലനിർത്തേണ്ടത് സർക്കാരിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post