പാലക്കാട്: കെ എസ് ആര്‍ ടി സി ബസ് തട്ടി കുഴല്‍മന്ദത്ത് ബൈക്ക് യാത്രക്കാര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. വടക്കഞ്ചേരി കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ഡ്രൈവര്‍ സി എല്‍ ഔസേപ്പിനെയാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10നാണ് അപകടം നടന്നത്. അപകടത്തില്‍ പാലക്കാട് സ്വദേശി ആദര്‍ശ്, കാസര്‍ഗോഡ് സ്വദേശി സാംബിത്ത് എന്നിവര്‍ മരിച്ചിത്.
അപകടത്തിന്‍റെ ദൃശ്യങ്ങൾ ബസിന് പിറകിൽ സഞ്ചരിച്ചിരുന്ന കാറിൻ്റെ ഡാഷ് ബോർഡിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ബസ് തട്ടിയാണ് യുവാക്കൾ മരിച്ചതെന്ന് വ്യക്തമായത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഔസേപ്പിനെ സസ്പെൻഡ് ചെയ്തത്.
അപകട സ്ഥലത്തിന് അഞ്ച് കിലോമീറ്റർ മുമ്പ് കെ എസ് ആർ ടി സി ഡ്രൈവറുമായി തർക്കമുണ്ടായതായി ചിലർ പറഞ്ഞിരുന്നു. അതേസമയം, ഡ്രൈവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം രംഗത്തെത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി ഓപ്പറേറ്റിംഗ് സെന്ററിലെ ഡ്രൈവറായ സി എൽ ഔസേപ്പിനെ സി എം ഡി സസ്പെൻഡ് ചെയ്തതിരുന്നു.
Discussion about this post