തിരുവനന്തപുരം: തലസ്ഥാനത്ത് പണിമുടക്ക് അനുകൂലികൾ അഴിഞ്ഞാടി. കെ എസ് ആര് ടി സി കണ്ടക്ടറെയും ഡ്രൈവറെയും സമരക്കാര്‍ മര്‍ദിച്ചു. തമ്പാനൂർ സ്റ്റാൻഡിൽ നിന്നും കളിയിക്കാവിളയിലേക്ക് പോയ ബസ് പാപ്പനംകോട് വച്ചാണ് സമരക്കാർ തടഞ്ഞത്.
തുടർന്ന് യാത്രക്കാരെ ബസില്‍ നിന്നും ഇറക്കിവിട്ടു. ആക്രോശിച്ചെത്തിയ സമരക്കാർ പോലീസിന്റെ മുന്നിലിട്ട് ക്രൂരമായി മർദിച്ചെന്ന് ബസിലെ ജീവനക്കാർ പറഞ്ഞു. ശരീരത്തിലേക്ക് തുപ്പിയെന്നും ഇവര്‍ പറയുന്നു. ആക്രമണം ആസൂത്രിതമാണെന്നും വാട്സ്ആപ്പ് വഴി ആക്രമികൾ വിവരം മുൻകൂട്ടി കൈമാറിയെന്നും ബസ് ജീവനക്കാർ ആരോപിച്ചു.
Discussion about this post